Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഭൗതികത: നാം ലക്ഷ്യം മറക്കാതിരിക്കുക 
സുപ്രധാനമായ രണ്ടു ഘട്ടങ്ങളായാണ് മനുഷ്യ ജീവിതത്തെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. നൈമിഷികവും, പരീക്ഷണാത്മകവുമായ ഭൗതിക ജീവിതവും, അനന്തവും അവര്‍ണ്ണനീയാനുഭൂതികളാല്‍ സംവിധാനിക്കപ്പെട്ടതുമായ പാരത്രിക ജീവിതവുമാണവ. മനുഷ്യോല്‍പത്തിയുടെ പ്രഥമ ഘട്ടത്തില്‍ തന്നെ ഈ സംവിധാനത്തെക്കുറിച്ച് മനുഷ്യനെ ഉദ്‌ബോധിപ്പിക്കുകയും, കാലാന്തരത്തില്‍ ഇവ്വിഷയകമായ ബോധവല്‍ക്കരണങ്ങള്‍ക്കായി പരശ്ശതം പ്രവാചകരെ നിയോഗിക്കുകയും ചെയ്തു അല്ലാഹു. ക്ഷണികമായ ഭൗതിക ലോകത്തെ, അനന്ത വിശാലമായ പാരത്രിക ജീവിതത്തിലേക്കുള്ള ക്യഷിയിടമായിക്കാണുവാനും, ആ ജീവിതത്തിന്റെ വിഭവസമ്പന്നതക്കാവശ്യമായ വിളനിലമാക്കി മാറ്റുവാനുമാണ് ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നത്.  more....