Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
KICR  സംഗമം നാളെ (വെള്ളി)മനാമയില്‍
മനാമ : എസ്.കെ.എസ്.എസ്.എഫ് ഐ.ടി വിംഗിനു കീഴില്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ബഹ്‌റൈന്‍ ശ്രോതാക്കളുടെ സംഗമം നാളെ (മെയ് 11, വെള്ളി) വൈകുന്നേരം 3.30 ന് മനാമ സമസ്താലയത്തില്‍ നടക്കും. ഓണ്‍ലൈന്‍ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍, അന്താരാഷ്ട്ര മുസ്ലിം പണ്ഢിത സഭാംഗവും ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാണ്‍സിലറുമായ ഡോ.ബഹാഉദ്ധീന്‍ നദ് വി കൂരിയാട്, എന്നിവര്‍ സംബന്ധിക്കും. ബഹ്‌റൈനിലെ എസ്.കെ.എസ്.എസ്.എഫ്, കെ.ഐ.സി.ആര്‍ ബൈലക്‌സ് പ്രേക്ഷകരും റേഡിയോ ശ്രോതാക്കളും സംഗമത്തില്‍ പങ്കെടുക്കാനായി അസര്‍ നമസ്‌കാരത്തിന് മനാമ ഗോള്‍ഡ്‌സിറ്റിക്കടുത്തുള്ള സമസ്ത മസ്ജിദില്‍ എത്തിച്ചേരണമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് - ഐ.ടി വിംഗ് കണ്‍വീനര്‍ മജീദ് ചോലക്കോട് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 33413570, 38391890, 33842672.