Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ത്വലബ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും (08/06/12 വെള്ളി)
തിരൂരങ്ങാടി: വിദ്യയുടെ കൈത്തിരി, വിമോചനത്തിന്റെ പുലരി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ഇന്ന് (08/06/12 വെള്ളി) ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ തുടക്കമാവും.
വൈകീട്ട് നാലു മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി പ്രൊഫസര്‍ ഡോ. നവാസ് നിസാര്‍ മുഖ്യപ്രഭാഷണം നടത്തും. നാസര്‍ ഫൈസി കൂടത്തായി, പി.പി മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി കാളാവ് സൈതലവി മുസ്‌ലിയാര്‍, സൈതലവി ഹാജി കോട്ടക്കല്‍ സംബന്ധിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന കൂടിക്കാഴ്ച സെഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് നടക്കുന്ന സിയാറത്തിന് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഒരുക്കം സെഷന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.. വൈകീട്ട് ഏഴിന് ജ്ഞാനതീരം പരിപാടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രതിനിധികളുമായി സംവദിക്കും. More ....