Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്‌റാഅ് മിഅ്‌റാജ് 
സ്ഥാന വിളംബരത്തിന്റെ മഹാപ്രയാണം 
നുഗ്രഹീത റജബ് മാസത്തിന്റെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളിലൂടെയാണ് മുസ്ലിം ലോകം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത് . യുദ്ധം നിശിദ്ധമാക്കപ്പെട്ട മാസങ്ങളിലൊന്ന് എന്നതിലുപരി അന്ത്യ പ്രവാചകര്‍ അല്ലാഹുവിന്റെ മാസമെന്നു പരിചയപ്പെടുത്തിയതും ഇതേ മാസത്തെയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ റജബ് മാസം ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്നത് അന്ത്യ പ്രവാചകരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു ചരിത്ര സംഭവത്തിന്റെ പിറവിയിലൂടെയാണ്. ഇസ്‌റാഅ് മിഅ്‌റാജ് എന്ന പേരിലാണ് ഇസ്ലാം ഈ ചരിത്ര സംഭവത്തെ പരിചയപ്പെടുത്തുന്നത്.സത്യ പ്രബോധന മാര്‍ഗത്തില്‍ പ്രവാചകര്‍ ഏറ്റവുമധികം പ്രയാസങ്ങളനുഭവിക്കുകയും, പ്രതീക്ഷയുടെ കിരണങ്ങളൊക്കെയും കൈവിട്ടു പോകുന്നുവെന്ന നിരാശാബോധം പ്രവാചകരെ പിടികൂടുകയും ചെയ്ത ഒരു വേളയില്‍ ആ ഹ്യദയത്തിലെ മുറിപ്പാടുകളുണക്കുവാനും സാന്ത്വനത്തിന്റെ തലോടല്‍ നല്‍കുവാനുമാണ് ഈയൊരു യാത്ര അല്ലാഹു സംവിധാനിച്ചത് more...