സ്റ്റെപ്പ് രണ്ടാം ഘട്ടം : ഫണ്ട് കൈമാറി
സ്റ്റെപ്പ് രണ്ടാം പദ്ധതിയുടെ ഫണ്ട് അബുദാബി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ തങളില്‍ നിന്നും തുക സ്വീകരിച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ വഹിക്കുന്നു
മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ സഹകരണത്തേടെ 'ട്രെന്റി'ന് കീഴില്‍ നടപ്പിലാക്കുന്ന 'സ്റ്റെപ്പ്' സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിനാവശ്യമായ ഫണ്ടിന്റെ ഉല്‍ഘാടനം അബൂദാബി പ്രതിനിധി സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളില്‍ നിന്ന് സ്വീകരിച്ച് ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പരിശീലന പദ്ധതിയിലേക്കുള്ള സെലക്ഷന്‍ ഓഗസ്റ്റില്‍ നടക്കും. യോഗത്തില്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്‍ ഷുകൂര്‍ കൊപ്പം, പി. പി അബ്ദുസ്സമദ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു.




