Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പണ്ഡിതര്‍ കര്‍മരംഗത്ത് ജാഗ്രതപുലര്‍ത്തണം -പാറന്നൂര്‍ 
കൊടുവള്ളി: ജീര്‍ണതയും അധാര്‍മികതയും സമുദായത്തെ ഗ്രസിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് നയിക്കാന്‍ പണ്ഡിതസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു. കൊടുവള്ളി മണ്ഡലം എസ്.വൈ.എസ്. സംഘടിപ്പിച്ച പണ്ഡിതക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. 
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ മജീദ് ദാരിമി, അബ്ദുല്‍നാസര്‍ ഫൈസി കൂടത്തായ്, അബ്ദുല്‍ഖാദര്‍ ബാഖവി, എന്‍. അബ്ദുള്ള മുസ്‌ല്യാര്‍, കെ. അബ്ദുല്‍ ബാഖവി ദാരിമി, ചെറിയ മുഹമ്മദ് ഫൈസി, ഹസന്‍ ദാരിമി, ജലീല്‍ ബാഖവി എന്നിവര്‍ പ്രസംഗിച്ചു.