കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക
പരസ്പര സഹകരണത്തിലും , സഹജവാല്‍സല്യത്തിലും അധിഷ്ടിതമാണ് ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ . സമൂഹത്തെയാകമാനം ഒരൊറ്റ ശരീരത്തിന്റെ ഭാഗമായി ക്കാണുവാനും, ഒരു ശരീരത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ നിലനില്‍പിന് ഓരോ അവയവത്തിനും നല്‍കപ്പെടേണ്ട പരിചരണത്തിനു സമാനമായി സമൂഹത്തിലെ ഓരോ അംഗത്തിനും അര്‍ഹമായ പരിഗണന നല്‍കാനും പഠിപ്പിച്ച മതമാണ് വിശുദ്ധ ഇസ്ലാം. ഇതു സംബന്ധമായി പ്രവാചകര്‍ (സ) പഠിപ്പിച്ച ഒരുപമ ഏറെ ശ്രദ്ധേയമാണ്. അവിടുന്ന് പറഞ്ഞു ' പരസ്പര സഹകരണത്തിന്റെയും , സ്‌നേഹവാല്‍സല്യങ്ങളുടെയും കാര്യത്തില്‍ മുസ്ലിം സമൂഹം ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിലെ ഏതെങ്കിലുമൊരവയവം രോഗഗ്രസ്തമായാല്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും ശരീരം മുഴുവന്‍ ആ അവയവത്തോട് ഐക്യദാര്‍ഢ്യപ്പെടും പോലെ മുസ്ലിം സമൂഹത്തിലെ ഏതൊരു വിഭാഗത്തിനും നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളില്‍ കെട്ടുറപ്പോടെ കൂടെ നില്‍ക്കേണ്ടവരാണവര്‍ സമകാലിക സാഹചര്യത്തില്‍ മുസ്ലിം സമൂഹത്തിന്റെ ഈ ഐക്യദാര്‍ഢ്യവും more ...




