Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പര ഇന്ന് (തിങ്കളാഴ്ച) സമാപിക്കും 
കാഞ്ഞങ്ങാട് : ശഹ്‌റു റമളാന്‍ വിശുദ്ധിയുടെ വിളിയാളം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുദവീ പണ്ഡിതരുടെ കൂട്ടായ്മയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ററിവിററീസ് (ഹാദിയ) കാഞ്ഞങ്ങാട് തെക്കേപ്പുറം ശഹീദേ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര ഇന്ന് (തിങ്കളാഴ്ച) സമാപിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നിലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഖുര്‍ആന്‍ ഒരു സമകാലിക വായന'' എന്ന വിഷയത്തില്‍ ഉമര്‍ ഹൂദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തും. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:ബഹാവൂദ്ധീന്‍ നദ്‌വി കൂരിയാട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ധീന്‍, ബഷീര്‍ വെള്ളിക്കോത്ത്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, സി. മുഹമ്മദ് കുഞ്ഞി, ഡോ: ഫൈസല്‍ ഹുദവി മാരിയാട്, എം.എ ഖാസിം മുസ്ലിയാര്‍, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, അശ്‌റഫ് മിസ്ബാഹി, ദാവൂദ് ചിത്താരി, ശാഫി ഹാജി ബേക്കല്‍, ഉമര്‍ തൊട്ടിയില്‍, നാസിര്‍ ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി അല്‍ ഹുദവി, ജാബിര്‍ ഇര്‍ശാദി ഹുദവി, മുനീര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി, മൊയ്തീന്‍ കുഞ്ഞി ബല്ലാകടപ്പുറം, ഹംസ മൗലവി ബദ്‌രി യ നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്നലെ നടന്ന പ്രഭാഷണസദസ്സ് സമസ്ത കേന്ദ്ര മുശാവറഅംഗം ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. അബൂദാബി ബ്രിട്ടീഷ് കോളേജ് ലക്ചറര്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേത്യത്വം നല്‍കി. മെട്രോമുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, ഖത്തര്‍ അബ്ദുള്ള ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, പി അബ്ദുല്‍ ഖാദര്‍ മൗലവി, #േ#േഎം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, അശ്‌റഫ് മിസ്ബാഹി, ദാവൂദ് ചിത്താരി, ശാഫി ഹാജി ബേക്കല്‍, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദ് മൗലവി ബല്ലാകടപ്പുറം ഹനീഫ് ഇര്‍ഷാദി ഹുദവി എന്നിവര്‍ സംബന്ധിച്ചു.