എമര്‍ജിങ് കേരള ഇന്നു മുതല്‍
കൊച്ചി: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലും വികസന സ്വപ്നങ്ങളുമായി സംസ്ഥാന സര്‍ക്കാറിന്‍െറ എമര്‍ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാകും. മൂന്നുദിവസത്തെ സംഗമം മരട് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് അധ്യക്ഷത വഹിക്കും. കേരളത്തെ ദക്ഷിണേന്ത്യയിലെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന എമര്‍ജിങ് കേരളയില്‍ 210 പദ്ധതികളാണ് അവതരിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ വികസന സെമിനാറുകള്‍, ബിസിനസ് മീറ്റുകള്‍,ചര്‍ച്ചകള്‍,സാംസ്കാരിക പരിപാടികള്‍ എന്നിവ സംഗമത്തിന്‍െറ ഭാഗമായി നടക്കും.
‘കേരള വികസന മാതൃക’ വിഷയത്തില്‍ പ്ളീനറി സമ്മേളനവും കേരളത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു- സ്വകാര്യ പങ്കാളിത്തത്തിന്‍െറ ആവശ്യകതയെക്കുറിച്ച് പ്രത്യേക സെമിനാറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം , ബയോടെക്നോളജി, മാലിന്യ നിര്‍മാര്‍ജനം, തുറമുഖം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ 15 വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളുമുണ്ടാകും. 52 രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര പ്രതിനിധികളും നിക്ഷേപകരുമടക്കം 2,600 ഓളം പ്രതിനിധികളാണ് പങ്കെടുക്കുക.more>>>>





