ഇന്ന്
റഈസുല്‍ ഉലമ അനുസ്മരണ സമ്മേളനം പെരിന്തല്‍മണ്ണ സുന്നി മഹലില്‍
പെരിന്തല്‍മണ്ണ: കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഇന്ന് വൈകു 4.00മണിക്ക് പെരിന്തല്‍മണ്ണ സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖര്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
SYS കൊടുവള്ളി മണ്ഡലം സാരഥി സംഗമം
ആരാമ്പ്രം: എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാരഥി സംഗമവും കാളമ്പാടി ഉസ്താദ് അനുസ്മരണവും ആറിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മടവൂര്‍ സി.എം. മഖാം ഓഡിറ്റോറിയത്തില്‍ നടക്കും. സാരഥി സംഗമം അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുറസാഖ് ബുസ്താനി അനുസ്മരണ പ്രഭാഷണം നടത്തും.
SKSSF നരിക്കുനി മേ ഖലാ പ്രതിനിധി സമ്മേളനവും അനുസ്മരണവും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. നരിക്കുനി മേ ഖലാ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനവും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന് വൈകു.3.00.മണിക്ക് നരിക്കുനി ഉപേരാസ് ഹാളില്‍ നടക്കും.
സമസ്ത മണ്ഡലം ഖത്വീബ് സംഗമം മടവൂര്‍ സി.എം. മഖാമില്‍
ആരാമ്പ്രം: സമസ്ത കൊടുവള്ളി മണ്ഡലം ഖത്വീബ് സംഗമവും കാളമ്പാടി ഉസ്താദ് അനുസ്മരണവും ആറിന് ശനിയാഴ്ച രാവിലെ 9.30ന് മടവൂര്‍ സി.എം. മഖാമില്‍ നടക്കും. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥനാ സദസ്സിന് വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ നേതൃത്വം നല്കും.




