ജാമിയ സുവര്‍ണജൂബിലി:
ദര്‍സ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
മലപ്പുറം: പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ദര്‍സ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ നടത്തും. ജാമിയയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത ജൂനിയര്‍ ശരീഅത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ക്ക് പുറമെയാണിത്
ഖിറാഅത്ത്, പ്രസംഗങ്ങള്‍, ഭാഷാ പ്രസംഗങ്ങള്‍, ഗാനങ്ങള്‍, രചനാമത്സരങ്ങള്‍, പടപ്പാട്ടുകള്‍, വിവര്‍ത്തനം, ഖുതുബ, മുശാവറ തുടങ്ങി നാല്‍പ്പതില്‍പരം വിഷയങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ സ്ഥാപനം, മേഖല, സംസ്ഥാന തലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഫൈനല്‍ മത്സരം ജനവരിയില്‍ ജാമിയയില്‍ നടക്കും.
യോഗത്തില്‍ പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, അരിപ്ര അബ്ദുറഹിമാന്‍ ഫൈസി, സി.കെ. മൊയ്തീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.




