എസ്.കെ.എസ്.എസ്.എഫ്. ജാഗരണസമ്മേളനം
കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജാഗരണസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. യൗവന വിഭവശേഷി നന്മയിലേക്ക് തിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞു. കൗമാരവും യുവത്വവും നന്മയിലേക്ക് തിരിച്ചുവിടാന്‍ മഹല്ല് സംഘടനാനേതൃത്വം ജാഗ്രത പാലിക്കണം.
മുഹമ്മദ്കുട്ടി ഹസനി അധ്യക്ഷതവഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഇബ്രാഹിം ഫൈസി പേരാല്‍, കെ.അലി, അയൂബ് കൂളിമാട്, എം.എ. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ശംസുദ്ദീന്‍ റഹ്മാനി, സി.മൊയ്തീന്‍കുട്ടി, റസാഖ് കല്പറ്റ, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ. നാസര്‍ മൗലവി, എ.കെ. സുലൈമാന്‍ അലവി എന്നിവര്‍ സംസാരിച്ചു. പി.സി. ത്വാഹിര്‍ സ്വാഗതവും കെ.മമ്മൂട്ടി നന്ദിയും പറഞ്ഞു.




