Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നൗഫലിന്റെ മരണം നാടിന്റെ ദു:ഖമായി 
പൊന്നാനി: ഇന്നലെ പുലര്‍ച്ചെ എടപ്പാളിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട പൊന്നാനി ചമ്രവട്ടം സ്വദേശി നൗഫലിന്റെ മരണം നാടിന്റെ ദു:ഖമായി. കഴിഞ്ഞ ദിവസം മരണപ്പെട്ട മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരുടെ ജനാസ സന്ദര്‍ശിച്ച് മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മലപ്പുറത്ത് നിന്ന് മടങ്ങവെയാണ് അപകടമുണ്ടായത്. ദീനീ തല്‍പരനും സജീവ സംഘാടകനുമായിരുന്നു ഓട്ടോ ഡ്രൈവറായ നൗഫല്‍. മതപ്രഭാഷണ സദസ്സുകളില്‍ നിറ സാന്നിധ്യമായിരുന്നു. നല്ല പെരുമാറ്റവും നല്ല കാര്യങ്ങളിലെല്ലാമുള്ള പങ്കാളിത്തവും നൗഫലിനെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാക്കി. മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറിയും യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയുമായിരുന്നു നൗഫല്‍. മരണവാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും ആസ്പത്രിയിലും വീട്ടിലും പള്ളിയിലുമെത്തി.
സമസ്ത മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരി തുടങ്ങിയവര്‍ വസതിയിലെത്തി.