അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം എട്ടിന്
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിന്റെ 40-ാം ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റി എട്ടിന് പാണ്ടിക്കാട് കിടങ്ങയത്ത് അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം നടത്തും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സമസ്ത മുശാവറ അംഗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണിമുസ്‌ലിയാര്‍, എം.പി. മുസ്തഫല്‍ ഫൈസി, പി. ഉബൈദുള്ള എം.എല്‍.എ, സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ് തിരൂര്‍, മുജീബ് റഹ്മാന്‍ ഫൈസി മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.




