കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച: സന്ദേശയാത്ര ആരംഭിച്ചു
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26,27,28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശയാത്ര നെക്രാജ മഖാം സിയാറത്തോടു കൂടി സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി ജാഥ നായകന്‍ കെ.എം.മൂസ മൗലവി പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.
പരിപാടിയാല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം,ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, ഇ.പി.ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക, എം.എസ്. മൊയ്തു, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി,അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം,ഖലീല്‍ ഹുദവി,ലത്തീഫ് കന്യാന, കുഞ്ഞാമു പൈക്ക, ഇബ്രാഹിം ബദിയടുക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ഖലീല്‍ ഹുദവി, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് നെക്രാജെ, ബഡുവന്‍കുഞ്ഞി, ബഷീര്‍ ദാരിമി നെക്രാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.





