Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ക്രൊയേഷ്യയിലെ ആഡ്രിയാറ്റിക് തീരത്ത് ആദ്യമസ്ജിദ് തുറന്നു

ക്രൊയേഷ്യയിലെ ആഡ്രിയാറ്റിക് തീരത്ത് ആദ്യമസ്ജിദ് തുറന്നു
ക്രൊയേഷ്യയിലെ ആഡ്രിയാറ്റിക് തീരത്തെ ആദ്യ മസ്ജിദ് തുറന്നു. ഒട്ടോമന്‍ ഭരണകാലത്തിന് ശേഷം ആദ്യമായാണ് ഒരു മസ്ജിദ് തീരത്തെ റിജേക പ്രദേശത്ത് ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. 2000 ത്തിലേറെ വിശ്വാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു. ഏറെ വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് പ്രദേശത്ത് ഈ മസ്ജിദും അനുബന്ധമായി ഒരു ഇസ്‌ലാമിക് സെന്‍ററും യാഥാര്‍ഥ്യമായത്. 1968 ല്‍ തുടങ്ങിയതാണ് മസ്ജിദ് നിര്മിക്കാനുള്ള പദ്ധതികള്‍. 
ആവശ്യമായ പണ്ട് ലഭിക്കാത്ത കാരണം നിര്‍മാണ പ്രവര്‍ത്തനം നീണ്ടു പോകുകയായിരുന്നു. 2009 ല്‍ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ഖത്തര്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് അവസാനം നിര്‍മാണം പൂര്‍ത്തിയാക്കി മസ്ജിദ് ഉദ്ഘാടനം ചെയ്തത്. 13 മില്യന്‍ ഡോളര്‍ ചെലവിലാണ് ഇരു കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാരിക്കുന്നത്. ഉദ്ഘാടന പരിപാടിക്ക് ഖത്തര്‍ ഔഖാഫ് മന്ത്രിയും സന്നിഹിതനായിരുന്നു.
87 ശതമാനം ജനങ്ങളും ക്രിസ്ത്യാനികളായ രാജ്യത്ത് മുസ്‌ലിംകളുടെ അംഗബലം മൊത്ത ജനസംഖ്യയുടെ 1.5 ശതമാനം മാത്രമാണ്. ക്രൊയേഷ്യയില്‍ ഔദ്യോഗികമായി സ്ഥാപിക്കപ്പെടുന്ന മൂന്നാമത്തെ മസ്ജിദാണത്രെ റിജേകയിലെ ഈ പള്ളി.