Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സര്‍ഗലയം സമാപിച്ചു

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സര്‍ഗലയം സമാപിച്ചു 
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ സംഗമം സര്‍ഗലയം-2013 ബദിയടുക്ക മേഖല തല പരിപാടി നെല്ലിക്കട്ട പി.ബി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു
സ്വാഗതസംഘം ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഹാജി എതിര്‍ത്തോട് പതാക ഉയര്‍ത്തി.ഉദ്ഘാടന സമ്മേളത്തില്‍ മേഖല പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചുച്ചു സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജന.സെക്രട്ടറി പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു  വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം താജുദ്ദീന്‍ നെല്ലിക്കട്ടയുടെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു . ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം ഓവറോള്‍ ട്രോഫിയും, ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി സര്‍ട്ടിഫിക്കറ്റും, മുനീര്‍ ഫൈസി ഇടിയടുക്ക സമ്മാനവും വിതരണം ചെയ്തു . ഹമീദ് ഹാജി ചര്‍ളടുക്ക സീനിയര്‍ വിഭാഗത്തിന്റെയും, വൈ.അഷ്‌റഫ് ജൂനിയര്‍ വിഭാഗത്തിന്റെയും, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി പൈക്ക സബ് ജൂനിയര്‍ വിഭാഗത്തിന്റെയും കലാപ്രതിഭ പട്ട വിതരണം ചെയ്യും. ആദം ദാരിമി നാരമ്പാടി, ആലി കുഞ്ഞി ദാരിമി, അബ്ദുല്‍ റസാഖ് അസ്ഹരി, കെ.കെ.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, കുഞ്ഞാമു പൈക്ക, ജലാലുദ്ദീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി ഉക്കിനടുക്ക, ഷെരീഫ് ഹനീഫി ചര്‍ളടുക്ക, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, റസാഖ് അര്‍ശദി കുമ്പഡാജെ, റസാഖ് പൈക്ക, ഹനീഫ് കരിങ്ങപ്പള്ളം, റസാഖ് പൈക്ക, ഹുസൈനാര്‍ എതിര്‍ത്തോട്, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ഇബ്രാഹിം നെല്ലിക്കട്ട, ബഷീര്‍ മൗലവി കുമ്പഡാജെ, സിദ്ദീഖ് ബെളിഞ്ചം സംബന്ധിച്ചു.