Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദില്‍ഷാദിനും മുഹ്സിനക്കും സാന്ത്വനമായി:
 കരുവാരകുണ്ട് ദാറുന്നജാത്ത്
കാളികാവ് : ബാപ്പയും ഉമ്മയും വെടിയേറ്റ് കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചതിന്റെ വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് ദില്‍ഷാദിനും മുഹ്‌സിനയ്ക്കും ഇനി മോചനം. എസ്.ഐയെ  വെടിവെച്ച്  കൊന്ന് ജീവനൊടുക്കിയ ചോക്കാട് പെടയന്താളിലെ  ആറങ്ങോടന്‍ മുജീബ് റഹ്മാന്റെയും ഖമറുന്നീസബീവിയുടെയും മക്കള്‍ക്ക് കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററാണ് പുതിയ ജീവിതമൊരുക്കുന്നത്. എസ്.ഐയുടെയും  മാതാപിതാക്കളുടെയും മരണം നേരില്‍ കാണേവണ്ടിവന്ന ദുരന്തസാഹചര്യത്തില്‍  നിന്നെത്തിയ  കുരുന്നുകള്‍ക്ക്  നജാത്തിന്റെ  വിദ്യാലയമുറ്റത്ത് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.