സമസ്ത മുഅല്ലിം ക്ഷേമ നിധി 5 .25 ലക്ഷം അനുവദിച്ചു.
തേഞ്ഞിപ്പാലം: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ മദ്രസ്സ അധ്യാപകര്‍ക്കായി 5 .25 ലക്ഷം രൂപ സഹായ ധനമായി അനുവദിച്ചു. മക്കളുടെ വിവാഹ ഇനത്തില്‍ 2 ,72 ,900 രൂപയും ഭാവന നിര്മാണ ഇനത്തില്‍ 1 ,95 ,500 രൂപയും , ചികിത്സാ ഇനത്തില്‍ 28 ,000 രൂപയും അട്ടിയന്തിര സഹായമായി 16 ,000 രൂപയും കുടുംബ സംരക്ഷണ ഇനത്തില്‍ 10 ,000 രൂപയും അനുവദിച്ചു.
ജംഇയ്യതുല്‍ മുഅല്ലിമീന്‍റെ കീഴിലുള്ള 400 റയ്ഞ്ച് കമ്മിറ്റികളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് നവ. 9 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തുന്ന മദ്രസ്സാ അധ്യാപക നെത്രസംഗമാത്തിന്‍ ചെളരിയില്‍ നടന്ന സംസ്ഥാന എക്ഷികുട്ടേവ് കമ്മിറ്റി അന്തിമ രൂപം നല്‍കി. സംഗമം സമസ്ത ജന.സെക്രെട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ നദവി സ്വാഗതവും മൊയ്തീന്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.




