മാമ്പറ മഖാം ആണ്ട് നേര്‍ച്ച തുടങ്ങി
കല്പകഞ്ചേരി: മാമ്പറ മഖാം ആണ്ട് നേര്‍ച്ചക്ക് ഉജ്ജല തുടക്കം. വളവന്നൂര്‍ ബാഫഖി യാതീമ്ഖാനായുടെ നേത്രത്വത്തില്‍ നടത്തുന്ന നെര്‍ച്ച്ചക്ക് ഇ.വി.ഹസ്സന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. എ.മരക്കാര്‍ ഫൈസി ഉദ്ബോധന പ്രസംഗം നടത്തി. ചെമ്മുക്കാന്‍ കുഞ്ഞാപ്പു ഹാജി, ഇസ്മായില്‍ ഹാജി , പടിയത്ത് മുഹമ്മദ് ഹാജി, അടിമാലി മുഹമ്മദ് ഫൈസി എന്നിവര്‍ നേത്രത്വം നല്‍കി. നാളെ രാവിലെ 10 മണിക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാരുടെ നേത്രത്വത്തില്‍ മൌലീദ് പാരായണവും, അന്നദാനവും ഉണ്ടാകും.




