കുണ്ടൂര്‍ മാര്‍ക്കസ്സുസ്സഖാഫത്തില്‍ ഇസ്ലാമിയ്യ
ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് ഉത്ഘാടനം 27 ന്
തിരൂരങ്ങാടി: കുണ്ടൂര്‍ മാര്‍ക്കസ്സുസ്സഖാഫത്തില്‍ ഇസ്ലാമിയ്യ പുതുതായി നിര്‍മിച്ച ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് കെട്ടിടത്തിന്‍റെയും ഉമരളി ശിഹാബ് തങ്ങള്‍ സ്മാരക ബ്ലോക്കിന്‍റെയും ഉദ്ഘാടനം 27ന് 3 മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നിര്‍മ്മിക്കാനിരിക്കുന്ന ഓഡിറ്റോറിയാത്തിന്‍റെ ശിലാസ്ഥാപനം കേന്ദ്ര റയില്‍വേ സഹ മന്ത്രി ഇ. അഹമ്മദ് സാഹിബ് നിര്‍വഹിക്കും. അറബി കോളേജ് , യതീം ഖാന , ഹയര്‍ സെക്കണ്ടറി സ്കൂള്‍, കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവ മാര്‍ക്കസ്സിന്‍ കീഴില്‍ നടന്നു വരുന്നു.





