സിവില്‍ സര്‍വീസ് പരീക്ഷ കോച്ചിംഗ് മാര്‍ഗ നിര്‍ദ്ദേശ ക്ലാസുകള്‍ നടത്തും
കോഴിക്കോട്: ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്,ഇന്ത്യന്‍ റയില്‍വേ ,കംസ്റ്റംസ്, ഫോറസ്റ്റ് തുടങ്ങിയ ഇരുപത്തിയെഴോളം ഉന്നത ഉദ്യോഗ മേഖലയിലേക്ക് പഠിതാക്കളെ സജ്ജമാക്കുന്നതിന് +2 സ്ഥാപനങ്ങളിലും,ഡിഗ്രി കോളേജുകളിലും മാര്‍ഗ്ഗ നിര്‍ദ്ദേശ പരിശീലന ക്ലാസുകള്‍ നടത്താന്‍ മസ്കത്ത് സുന്നി സെന്ടരിണ്ണ്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ എജുക്കേഷന്‍ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി പാണക്കാട്ട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ആദ്യക്ഷാത്ത വഹിച്ചു. സിവില്‍ പരീക്ഷ പരിസീലനത്തിന്‍ തെരെഞ്ഞെടുക്കുന്നവരുടെ മുഴുവന്‍ ചിലവുകളും കമ്മിറ്റി വഹിക്കും. കമ്മിറ്റിയുടെ ശ്രമ ഫലംമായി ഇതിനകം രണ്ടു പേര്‍ക്ക് ഐ.എ.എസ് ലഭിക്കുകയും കര്‍ണാടക , ചതീസ്ഖദ് സംസ്ഥാനങ്ങളില്‍ കളക്ടറായി സേവനമാനുഷ്ടിക്കുന്നുന്ദ്. ഡല്‍ഹി കോച്ചിംഗ് സെന്ററില്‍ നാല് പേര്‍ പരിസീലനം നെടിവരുന്നു. യോഗത്തില്‍ പാണക്കാട്ട് സയ്യിദ് സ്വാടിഖളി തങ്ങള്‍, പിണങ്ങോട്ട് അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.




