അറിവാണ് ലോകത്തിന്‍റെ വെളിച്ചം : തങ്ങള്‍
തിരൂരങ്ങാടി: വിജ്ഞാനത്തിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ എന്ന് പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കുണ്ടൂര്‍ മാര്‍ക്കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് കെട്ടിടവും ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ബ്ലോക്കും ഉത്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം. അറിവാണ് ലോകത്തിന്‍റെ വെളിച്ചം, പ്രവാചകന് ജിബ്രീല്‍ ചൊല്ലിക്കൊടുത്ത ' ഇഖ്റഅ' എന്നതിലൂടെയാണ് അറിവിന്‍റെ തുടക്കം അദ്ദേഹം പറഞ്ഞു. മാര്‍ക്കസ് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും പൊതുയോഗവും കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി, പി.സി.മുഹമ്മദ് ഹാജി , അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി , കെ.കെ മുഹമ്മദാലി മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.





