Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തിരുനബിസ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു

അന്ത്യ പ്രവാചകന്‍ തിരു നബി(സ)യുടെ 1485- മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാടെങ്ങും നബിദിനാഘോഷങ്ങള്‍ നടന്നു.. മിക്ക പള്ളികളിലും മദ്രസകളിലും ഇന്നലെ നബിദിന ഘോഷയാത്രയും മൗലീദ് പാരായണവും വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ മത്സരങ്ങളും നടന്നു. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് മറ്റു ചിലയിടങ്ങളില്‍ പരിപാടി കള്‍ നടക്കുന്നത്.മലപ്പുറത്ത് വലിയങ്ങാടി വലിയ ജുമാമസ്ജിദ് കമ്മിറ്റി യുടെ കീഴില്‍ അന്നദാനം നടന്നു. 15,000ത്തിലധികം പേര്‍ പങ്കെടുത്തു. പള്ളിക്ക് സമീപം ഒറ്റകത്ത് പുതിയ മാളിയേക്കല്‍ തറവാട്ടുമുറ്റത്ത് സജ്ജമാക്കിയ ഖാന്‍ ബഹാദൂര്‍ നഗറില്‍ മലപ്പുറം ഖാസി ഒ.പി.എം.സയ്യിദ് മുത്തുക്കോയ തങ്ങള്‍ അന്നദാന ച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അന്നദാനച്ചടങ്ങില്‍ ജാതിമതഭേദമെന്യേ പരിസര പ്രദേശങ്ങളിലുള്ള മുഴുവന്‍ വിഭാഗം ജനങ്ങളും പങ്കെടുത്തത് മതസൗഹാര്‍ദ്ദത്തിന് മാതൃകയായി.
              തിരൂരങ്ങാടിയിലെ നബിദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മതസാഹോദര്യ സന്ദേശം പകര്‍ന്ന് ഹൈന്ദവ സഹോദരങ്ങളുടെ വക മധുരവിതരണം. കൊടിഞ്ഞി പനക്കത്തായത്ത് നടന്ന റാലിയിലാണ് കനിവ് സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ഐസ്‌ക്രീം നല്‍കിയത്. പഞ്ചായത്തംഗം പി. അറമുഖന്‍ ഉദ്ഘാടനംചെയ്തു. അരവിന്ദന്‍ നായര്‍, ലോഹിതാക്ഷന്‍, അര്‍ജുന്‍, വിനോദ്, ക്ലബ് പ്രസിഡന്റ് പൂഴിത്തറ ബാവ, കെ. ഷഫീഖ്, കെ. അമീര്‍ എന്നിവര്‍ നേതൃത്വംനല്‍കി.മേലേ കാളികാവ് നൂറുല്‍ ഈമാന്‍ മദ്രസയില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് ഫരീദ് റഹ്മാനി പതാക ഉയര്‍ത്തി. കോയഫൈസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നകി. അസൈനാര്‍മൗലവി, ഏമാടന്‍ അബു എന്നിവര്‍ ഘോഷയാത്രയ്ക്കും ആഘോഷപരിപാടികള്‍ക്കും നേതൃത്വം നല്‍കി. മാണൂര്‍ ജുമാമസ്ജിദില്‍ സി.എം. കുഞ്ഞിഹൈദര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. അന്നദാനം, കലാപരിപാടികള്‍ എന്നിവയ്ക്ക് സി.പി. ബാവ ഹാജി, എം. ബക്കര്‍, വി.വി. റസാഖ് ഫൈസി, എം. ഹൈദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വംനല്‍കി. സൈതലവി നിസാമി ഉദ്ഘാടനംചെയ്തു.