Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നബി ദിനം നമ്മുക്ക് നല്കുന്നതെന്ത്
സ്വന്തം ലേഖകന്‍
ലോകര്‍ക്കാകമാനമുള്ള അനുഗ്രഹമാണ് (റഹ്മതുന്‍ ലില്‍ ആലമീന്‍) മുഹമ്മദ് നബി(സ) എന്ന ഖുര്‍ആന്‍ വചനം കേള്‍കുമ്പോള്‍ മനസ്സില്‍ ഇളക്കം തട്ടാത്തവരില്ല. പുണ്യറസൂലിന്റെ (സ) തങ്ങളുടെ അവധാനം പാടിയും, ജാഥ  നടത്തിയും നബിദിന സമ്മേളനങ്ങള്‍ നടത്തിയും നാം ആഘോസിച്ച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍  വരുന്ന ആഘോഷത്തിനപ്പുരം ഈ മഹത്തായ ദിനത്തെ അറിയാനോ മനസ്സിലാക്കാനോ നാം തുനിയാറില്ല. നബിചര്യ പിന്‍പറ്റി സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നാം തെയ്യരാവണം. അപ്പോള്‍ മാത്രമേ നബിടിനത്തിണ്ണ്‍    സമ്പൂര്‍ണവുമായ  അര്‍ത്ഥവും പ്രസക്തിയും ഒള്ളു. അല്ലാത്ത പക്ഷം പുത്തന്‍ വാദികളുടെ ജല്പനങ്ങള്ക്ക് മുമ്പില്‍ നാം തലകുനിക്കേണ്ടി വരും.
മത പരിഷ്കര്‍ത്താവിനോ നേടാന്‍ കഴിയാത്ത വിജയമാണ് മുഹമ്മദ് നേടിയത്'' (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക) കാലം നിരവധി വിപ്ലവകാരികള്‍ക്ക് ജന്മമേകിയിട്ടുണ്ട്. പണ്ഡിതന്മാര്‍, ഭരണാധികാരികള്‍, സാഹിത്യ പ്രതിഭാശാലികള്‍ എന്നിങ്ങനെ... അതാതു കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ചവര്‍ തന്നെയാണവരില്‍ പലരും. എന്നാല്‍ പ്രവാചകന്‍ മുഹമ്മ്ദ (സ) അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി നിലകൊള്ളുന്നു, സമാനതകളോ ഉദാഹരണങ്ങളോ ഇല്ലാതെ. ഭൂമുഖത്ത് അതാത് കാലങ്ങളില്‍ പിറവിയെടുത്ത വിപ്ലവങ്ങള്‍ മുഴുക്കെ ചരിത്രപരമായി വീക്ഷിച്ചാല്‍, അവ ഭാഗികമോ അപൂര്‍ണമോ ആണ് എന്നു കാണാം. മാനവ ജീവിതത്തിന്റെ മുഴു മേഖലകളിലും സമഗ്രവും സമ്പൂര്‍ണവുമായ വിപ്ലവം സാധിച്ച പ്രവാചകന്‍ തീര്‍ത്ത വിപ്ലവമൊഴികെ. ""ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമനായി പ്രവാചകന്‍ മുഹമ്മദിനെ ഞാന്‍ തെരഞ്ഞെടുക്കുന്നത് പലരേയും അത്ഭുതപ്പെടുത്തിയേക്കാം. പലരും അത് ചോദ്യം ചെയ്തേക്കാം. പക്ഷേ അദ്ദേഹമാണ് ചരിത്രത്തെ ആദ്യന്തികമായി സ്വാധീനിച്ച വ്യക്തി. മതപരവും മതേതരവുമായ രംഗങ്ങളിലൊരുപോലെ. (മൈക്കല്‍ എച്ച്. ഹാര്‍ട്ട്) മനുഷ്യരാശിയെ ഒരേ മാതാപിതാക്കളുടെ മക്കളായി ഏകോദര സഹോദരന്മാരായി കണ്ട് മാനവരാശിയോട് മുഴുക്കെ സംവദിച്ച ഏക വിപ്ലവകാരി മുഹമ്മദ് നബി മാത്രമാണ്. ലോകര്‍ക്കാകമാനമുള്ള അനുഗ്രഹമാണ് (റഹ്മതുന്‍ ലില്‍ ആലമീന്‍) മുഹമ്മദ് നബി(സ). അറബികളുടേയോ മുസ്ലിംകളുടെയോ അല്ല മുഴുവന്‍ മനുഷ്യരാശിയിലേക്കുമുള്ള പ്രവാചകനായിരുന്നു തിരുമേനി. മുഹമ്മദ് നബിക്ക് ശേഷമുള്ള വിപ്ലവകാരികളൊക്കെ ന്യൂനപക്ഷ ഭൂരിപക്ഷങ്ങള്‍, തൊഴിലാളി മുതലാളി വര്‍ഗങ്ങള്‍, കറുപ്പ് വെളുപ്പ് വര്‍ണക്കാര്‍ എന്നിങ്ങനെ മാനവനെ വര്‍ഗപരമായി കണ്ടപ്പോള്‍ നബി തിരുമേനി മുഴുവന്‍ മനുഷ്യരാശിയെയുമാണ് കണ്ടത്. മുഴുവന്‍ മനുഷ്യ കുലത്തോടുമാണ് മുഹമ്മദ് നബി സംവദിച്ചത്. ഏക മാനവികതയിലൂന്നിയ പ്രബോധനം. അങ്ങനെ ഭരണാധിപനും ഭരണീയനും പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയും കറുത്തവനും വെളുത്തവനും ഒരേപോലെ മുഹമ്മദ് നബിയുടെ വിഷയമായി. എല്ലാവരും ഒരുപോലെ സംബോധിതരായി.
ദിവസവും 100 സ്വലാത്ത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. ഇരുലോക വിജയത്തിന്ന്‍ പ്രവാചക പാത സഹായമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.