Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിടി സില്‍വര്‍ ജൂബിലി സമാപന  മഹാ സമ്മേളനം ഏപ്രില്‍ 17 ന്   
ചെമ്മാട്: ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിടി സില്‍വര്‍ ജൂബിലി സമാപന  മഹാ സമ്മേളനം ഏപ്പ്രില്‍ 15 ,16,17   തിയ്യതികളില്‍ ചെമ്മാട് ഹിദായ നഗറില്‍ വെച്ച് നടക്കും. സമ്മേളനത്തിന്റെ ദേശിയ ഉത്ഘാടനം ഫെബ്രുവരി 7 ന്  ഡല്‍ഹിയില്‍ വെച്ച് നടക്കും.ആഘോഷ പരിപാടികളുടെ ദേശീയ തല ഉല്‍ഘാടനം കുല്‍ദീപ്‌ നെയ്യാര്‍ നിര്‍വ്വഹിക്കും. ഫെബ്രുവരി ഏഴിന്‌ ഇന്ത്യ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ്‌ പരിപാടി നടക്കുന്നത്‌. ഉച്ചക്കുശേഷം നടക്കുന്ന ഉല്‍ഘാടന പരിപാടിയോടനുബന്ധിച്ച്‌ ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും ആധാരമാക്കി വിദ്യാഭ്യാസ സെമിനാര്‍ നടക്കും.  പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌, ലിബിയന്‍ അംബാസിഡര്‍ ഡോ. ഉസ്‌മാന്‍ ഇബ്‌റാഹീം, ഐ.സി.സി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശാഹിദ്‌ മഹ്‌ദി, സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഡോ. യു.വി.കെ. മുഹമ്മദ്‌, ഹാജി യു. മുഹമ്മദ്‌ ശാഫി തുടങ്ങിയവര്‍ സംബന്ധിക്കും.  
           നാലുമണിക്കു നടക്കുന്ന സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ആധ്യക്ഷ്യം വഹിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ്‌ നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേസനുകള്‍ നടക്കും. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കും സെമിനാര്‍.