Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മസ്ജിദ് ഉദ്ഘാടനം
ഇന്ന്‍ പാണക്കാട് സയ്യിദ് ഹൈദരാലി സിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച പുതുക്കിപ്പണിത കുപ്പം ജുമാ മസ്ജിദ്
കുപ്പം: പുതുക്കിപ്പണിത കുപ്പം ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഫെബ്രുവരി ഇരുപതിന് ഇന്ന്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അസര്‍ നിസ്കാരത്തിനു നേതൃത്വം നല്‍കിക്കൊണ്ട് നിര്‍വഹിചു.   ഉല്ഘാടനതോടനുബന്ധിച്ചു പ്രത്യേകം സജ്ജമാക്കിയ സിരായിന്‍ മുഹമ്മദ്‌ ഹാജി നഗറില്‍ പ്രാര്‍ത്ഥന സദസ്സും, കലാസാഹിത്യ മത്സരങ്ങളും, നടന്നു.  ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍, ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ നിരവധി മത- രാഷ്ട്രീയ നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. കുപ്പം ജുമാ മസ്ജിദിന്റെ ഉധ്ഘാടനതോടനുബന്ദിച്ചു നടന്ന വനിതാ സംഘമം സ്ത്രീ ജന പങ്കആളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ മുഴുവന്‍ വനിതകളും പ്രായഭേദമില്ലാതെ ചടങ്ങില്‍ പങ്കെടുത്തു. കുപ്പം യു പി സ്കൂളില്‍ നടന്ന സംഗമത്തില്‍ മുസ്തഫ ഹുദവി ആലക്കോട്‌ ഉദ്ബോധന പ്രഭാഷണം നടത്തി.തുടര്‍ന്ന് വനിതകളുടെ മജിദ്‌ സന്ദര്‍ശനവും കുടുംബ സദസ്സും നടന്നു.


 മീലാദ് പ്രഭാഷണം
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ കെ.എം.സി.സി ഹാളില്‍ മീലാദ് പ്രഭാഷണം നടത്തി. സുന്നി യുവജന സംഗം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂകോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.