Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കാമ്പസ് കോളിന് തുടക്കം

തൃശൂര്‍:ധാര്‍മ്മികതയിലൂന്നിയ വിദ്യാര്‍ഥി നവജാഗരണത്തിന്റെ സന്ദേശം വിളംബരം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കാമ്പസ് കോളിന് തുടക്കം. ദേശമംഗലം മലബാര്‍ എഞ്ചിനീയറിഗ് കോളേജില്‍ സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു.മതങ്ങള്‍ നിലകൊള്ളേണ്ടത് മനുഷ്യസമാധാനത്തിന് വേണ്ടിയാകണമെന്നും ജീവന്‍െറ നിലനില്പ് സഹിഷ്ണതയിലും സന്തുലനത്തിലുമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഗരികതയില്‍ മത്സരബുദ്ധി വര്‍ദ്ധിക്കുന്നതാണ് സാഹോദര്യം തകരാന്‍ കാരണം. മനുഷ്യത്വം നിശ്ശബദ്മാകുന്നിടത്താണ് മതസൗഹാര്‍ദ്ദം തകരുന്നത്. സര്‍ഗ്ഗാത്മകയാണ് അതിജീവനത്തിന്‍െറ രഹസ്യം. വിവിധ വിഷയങ്ങള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളില്‍ ഒരെണ്ണത്തില്‍ പോലും ജീവിതകാല ശാസ്ത്രം പഠിപ്പിക്കുന്നില്ലെന്നത് ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.
        കമ്മ്യൂണല്‍ ഹാര്‍മണി ആന്റ് ഇന്ത്യ 2020 എന്ന വിഷയത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,,ഫൈസല്‍ മാരിയാട്,ഡോ.ബഹാവുദ്ദീന്‍ നദ്വി,തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍,സ്വാമി അവ്യാനന്ദ,ഓണംപിള്ളി മുഹമ്മദ് ഫൈസി,സുബൈര്‍ ഹുദവി ചേകനൂര്‍, സംസാരിച്ചു.മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എസ് ഹംസ,കെ.എ.ടി.എഫ് ജന.സെക്രട്ടറി കെ.മോയിന്‍കുട്ടി,ഷാഹുല്‍ഹമീദ് മേല്‍മുറി,എസ്.എം.കെ തങ്ങള്‍,ചേറ്റുവ ഹംസ മുസ്ലിയാര്‍,കുഞ്ഞുമുഹമ്മദ് ഹാജി,ടി.എസ് മമ്മി, ആശംസകളര്‍പ്പിച്ചു.ഫിക്ക്ഹ് ദ ലൈറ്റ് ഓഫ് മുസ്ലിം മുഖാമുഖം പരിപാടിയില്‍ എം.പി മുസ്തഫ ഫൈസി നേതൃത്വം നല്‍കി.തുടര്‍ന്ന് നബിദിന സമ്മേളനവും മൗലൂദ് പാരായണവും നടന്നു.
       ഇന്ന് ഖുര്‍ആന്‍ എന്ന വിഷയം മുസ്തഫ ഫൈസി വടക്കുംമുറിയും സ്ട്രഗിള്‍ ഫോര്‍ എ ഡ്രീം ജനറേഷന്‍ എന്ന വിഷയം റഹ്മത്തുള്ള ഖാസിമി മൂത്തേടവും മൈ സിവില്‍ സര്‍വ്വീസ് എക്സ്പീരിയന്‍സ് എന്ന വിഷയംകെ.ജയകുമാറും അവതരിപ്പിക്കും.പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമായിട്ടുള്ള മുഖാമുഖവും നടക്കും.മാധ്യമ സാക്ഷരത എന്ന സെമിനാറില്‍ സി.പി സൈതലവി,അബ്ദുല്‍ സലാം,ഉണ്ണി കെ.വാര്യര്‍,സലാഹുദീന്‍,ബഷീര്‍ പനങ്ങാങ്ങര,സത്താര്‍ പന്തല്ലൂര്‍ പങ്കെടുക്കും.റിയാലിറ്റി ഷോയ്ക്ക് മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറയും അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പും മിഷന്‍ ആന്റ് വിഷന് ഓണംപിള്ളി മുഹമ്മദ് ഫൈസിയും പുസ്തക നിരൂപണത്തിന് ഹംസ റഹ്മാനിയും നേതൃത്വം നല്‍കും.സമ്മേളനം നാളെ സമാപിക്കും