ദുബൈ: അല്‍ ഖൂസ് ഏരിയ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ മൌലീദ് സദസ്സും പ്രവാചക പ്രകീര്‍ത്തന പ്രഭാഷണവും നടത്തി.ഒട്ടനവടി പേര്‍ പങ്കെടുത്ത മൌലീദ് സദസ്സിന ശേഷം അന്നദാനവും നടത്തി. നബിദിനാഘോഷം എല്ലാ മദ്ഹബുകളും ഒരുപോലെ അന്ഗീകരിക്കുനതാണെന്നും പ്രവാചകന്‍ സാദാരണ മനുഷ്യനാണെന്‍ പറയുന്നത് ചില കവല പ്രഭാഷകര്‍ മാത്രമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഖലീലുരഹ്മാന്‍ ഖഷിഫി പറഞ്ഞു. മലയാളികള്‍ക്കൊപ്പം പാകിസ്ഥാനികളും മൌലീദ് പാരായനത്തില്‍ പങ്കെടുത്തു.





