താനൂര്‍ ഇസ്‌ലാഹുല്‍ ഉലും; രണ്ടാം സനദ് ദാന മഹാസമ്മേളനം ഇന്ന്
താനൂര്‍: ഇസ്‌ലാഹുല്‍-ഉലും അറബിക് കോളേജ് രണ്ടാം സനദ്ദാന മഹാസമ്മേളനം ഇന്ന് കോളേജ് കാമ്പസില്‍ നടക്കും. രാവിലെ 8.30ന് കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. കുട്ടിഅഹമ്മ്കുട്ടി എം.എല്‍.എ, കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി, കുഞ്ഞാമുഫൈസി എന്നിവര്‍ പ്രസംഗിക്കും. വിവിധ സെഷനുകളില്‍ ഡോ. എ.എം. അബ്ദുല്‍ ഖാദര്‍, ഡോ. ശാഫി അബ്ദുല്ല സുഹൂരി, പ്രൊ. യു.വി. കെ. മുഹമ്മദ്, സയ്യിദ് ഫക്രുദ്ദീന്‍തങ്ങള്‍ കണ്ണന്തളി, ശൈഖുനാ എ. മരക്കാര്‍ഫൈസി, സി.കെ. മൊയ്തീന്‍കുട്ടിഫൈസി, ഹസ്സന്‍ ശഖാഫി പൂക്കോട്ടൂര്‍, സയ്യിദ് മുര്‍ഷിദ്തങ്ങള്‍ അസ്വലഹി, സയ്യിദ് ജിഫ്രിതങ്ങള്‍ കക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും.
സമസ്ത മീലാദ് കാമ്പയിന്‍ സമാപനം: സ്വാഗതസംഘം രൂപവത്കരിച്ചു
തിരൂര്‍: 'അന്‍ത നൂറുന്‍ ഫൗഖ നൂര്‍' എന്ന പ്രമേയത്തില്‍ നടന്നു വരുന്ന സമസ്ത മീലാദ് കാമ്പയിന്‍ സമാപന സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി എ.മരക്കാര്‍ ഫൈസി, എം.പി.മുസ്തഫ ഫൈസി, തറമ്മല്‍ അബു, എം.അബ്ദുല്ലക്കുട്ടി (മുഖ്യ രക്ഷാധികാരികള്‍), കെ.കെ.എസ്.തങ്ങള്‍ (ചെയ), കെ.സി.നൗഫല്‍ (കണ്‍), തറമ്മല്‍ അഷ്‌റഫ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. സമസ്ത ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേത്രതത്തില്‍ മാര്‍ച്ച് മൂന്നിന് തിരൂരിരിലാണ് സമാപന സമ്മേളനം നടക്കുന്നത്.
മഅദനുല്‍ ഉലൂം മദ്രസ സില്‍വര്‍ ജൂബിലി ആഘോഷം ഇന്നുമുതല്‍
പെരിന്തല്‍മണ്ണ : അമ്മിനിക്കാട് വടക്കേക്കര മഅദനുല്‍ ഉലൂം മദ്രസയുടെ സില്‍വര്‍ ജൂബിലി ആഘോഷം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടി വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. കെ.എം. അബ്ദുശുക്കൂര്‍ മദനി അധ്യക്ഷതവഹിക്കും. മുഹമ്മദ് സാലിഹ് അന്‍വരി ചേകനൂര്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച മദ്രസാ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ നടക്കും.
മദ്ഹുന്നബി പ്രഭാഷണവും സി.എം ഉസ്താദ് അനുസ്മരണവും 26 ന്
കാസറഗോഡ്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്ഹുന്നബി പ്രഭാഷണവും ഷഹീദെ മില്ലത്ത് സി.എം അബ്ദുളള മൌലവി അനുസ്മരണവും 26 ന് നടക്കും. രാവിലെ പത്തിനു പരിപാടി തുടക്കം കുറിച്ച് കൊണ്ട് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന വമ്പിച്ച മദ്ഹുന്നബി പ്രഭാഷണത്തിലും സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണത്തിലും പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.പി. അബ്ദുസ്സമദ് സമദാനി, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് ഫൈസി ഓണംപിള്ളി ഉള്‍പ്പടെയുള്ള കേരളത്തിലെ ഉന്നത പണ്ഡിതരും സാദാത്തീങ്ങളും പങ്കെടുക്കും.




