Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നബിദിനാഘോഷം നടത്തി
മുംബൈ : ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസ വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികളോടെ നബിദിനാഘോഷം നടത്തി. എസ്.കെ.എസ്.എസ്.എഫ്. നേതാവ് ബശീര്‍ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്തു. ഹാജി സി.എം. കാദര്‍ അദ്ധ്യക്ഷനായിരുന്നു. നാട്ടിലേതുപോലെ മുംബൈ നഗരത്തിലും മലയാള തനിമ നിലനില്‍ക്കുന്നതില്‍ തനിക്ക് അത്ഭുതം ഉണ്ടെന്നും കുട്ടികളുടെ മൗലിദുറസൂല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച ബശീര്‍ ദാരിമി തളങ്കര പറഞ്ഞു. മഹാന്മാരെ സ്നേഹിക്കുന്നത് തന്നെ വളരെ പുണ്യമുള്ളതാണെന്നും അപ്പോള്‍ പിന്നെ പുണ്യറസൂലിനെ സ്നേഹിക്കുന്നതിന്‍റെ ശ്രേഷ്ഠത നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
         സമസ്തയുടെ അഞ്ചാം തരം പാസ്സായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്‍റ് ഉമര്‍ ഹുദവി വെളിമുക്ക് വിതരണം ചെയ്തു. മധുര പാനീയ വിതരണവും സമ്മാന ദാനവും പി.ബി.എസ്. തങ്ങള്‍ നിര്‍വ്വഹിച്ചു. അസീസ് മാണിയൂര്‍, സി.എച്ച്. അബ്ദുറ്ഹ‍മാന്‍, കെ.ടി. അബൂബക്കര്‍ മൗലവി, യാസിര്‍ ഹുദവി, ജലാല്‍ ഹുദവി, ലത്തീഫ് മൗലവി കൊടക് പ്രസംഗിച്ചു. സെക്രട്ടറി കെ.എം. അസീസ് മൗലവി സ്വാഗതവും കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
പ്രവാചകന്‍ ഉല്‍ക്കൃഷ്ട ഗുണങ്ങളുടെ പ്രകാശ സ്രോതസ്സ് : ഡോ. ആദില്‍ മര്‍സൂഖി
റിഫ : വിശ്വ സമൂഹത്തിന് നന്മയുടെ വെളിച്ചമേകിയ ഉല്‍ക്കൃഷ്ട സ്വാഭാവ ഗുണങ്ങളുടെ പ്രകാശ സ്രോതസ്സായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി () എന്ന് പ്രമുഖ പണ്ഡിതന്‍ ഡോ. ആദില്‍ മര്‍സൂഖി പറഞ്ഞു. നബിചര്യ അനുധാവനം ചെയ്യാന്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ പ്രചോദനമാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് റിഫ ഏരിയ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, എസ്.എം. അബ്ദുല്‍ വാഹിദ് സാഹിബ്, സൈതലവി മൗലവി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ബശീര്‍ ആയഞ്ചേരി സ്വാഗതവും ഖാസിം നന്ദിയും പറഞ്ഞു.
അസ്‌അദിയ്യ: നബിദിന സമ്മേളനം മാര്‍ച്ച്‌ 3ന്‌
പാപ്പിനിശ്ശേരി വെസ്റ്റ്‌ : ജാമിഅ: അസ്‌ അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ അസ്‌അദിയ്യ: നബിദിന സമ്മേളനം ഈ വരുന്ന മാര്‍ച്ച്‌ 3ന വിവിധ പരിപാടികളോടെ നടക്കും. രാവിലെ 8 മണിക്ക്‌ കെ.ഇബ്രാഹിം കുട്ടി ഹാജി പതാക ഉയര്‍ത്തും. ഉച്ചക്ക്‌ എസ്‌.കെ.ഹംസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി പി.കെ.പി.അബ്ദു സ്സലാം മുസ്‌ ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ബുര്‍ദ്ദാ മജ്‌ ലിസിനു അല്‍ യമാനി അബ്ദുല്‍ ഫത്താഹ്‌ ദാരിമി നേതൃത്വം നല്‍കും. ഇശ്‌ഖുന്നബി പ്രഭാഷണം അബൂ റാസി യൂസുഫ്‌ ബാഖവി മൊറയൂര്‍ നിര്‍ വഹിക്കും. മൗലിദ്‌ പാരായണം യൂസുഫി ബ്‌നു അബ്ദുല്‍ മജീദ്‌ ബാഖവിയുടെ നേതൃത്വത്തില്‍ നടക്കും. സ്വലാത്ത്‌ ദിക്‌റ്‌ കൂട്ടപ്രാര്‍ത്ഥനക്ക്‌ അല്‍ മശ്‌ ഹൂര്‍ സയ്യിദ്‌ ഉമര്‍ കോയതങ്ങള്‍ നേതൃത്വം നല്‍കും.