മീലാദ് സംഗമം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും
അബൂദാബി : അബൂദാബി SKSSF സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഫെബ്രുവരി 17 വ്യാഴാഴ്ച വൈകീട്ട് 9 മണിക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഏവരെയും അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.




