Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി :സിംഗപൂര്‍-മലേഷ്യ പ്രചാരണ പ്രോഗ്രാം മാര്‍ച്ച്‌ 12 ന് ആരംഭിക്കും
സിംഗപൂര്‍ :ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യുനിവേര്സിറ്റിയുടെ മെയ് 6,7,8 തിയ്യതികളില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച്‌ 12 മുതല്‍ ഒരു വാരം സിംഗപൂരിലും മലേഷ്യയിലും പബ്ലിക് കോണ്‍ഫ്രന്സുകള്‍,മത- സ്ഥാപന സന്ദര്‍ശനങ്ങള്‍ തുടങ്ങി പല പരിപാടികളും വിപുലമായി സംഘടിപ്പിക്കപ്പെടുന്നു . പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ,ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ:ഉസ്താദ്‌ ബഹാ ഉദ്ദീന്‍ നദ് വി, യു.ഷാഫി ഹാജി തുടങ്ങിയവരും പ്രാദേശിക പണ്ഡിതരും പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട് .നേതാക്കള്‍ 12 ന് രാവിലെ സിംഗപൂരില്‍ എത്തിച്ചേരും .