Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനം മെയ്‌ 6,7,8 തിയ്യതികളിലേക്ക്‌ മാറ്റി
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാ സമ്മേളനം മെയ്‌ 6,7,8 തിയ്യതികളിലേക്ക്‌ മാറ്റി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളുടെ സൗകര്യവും പരിഗണിച്ചാണ്‌ പുതിയ മാറ്റം. ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍, പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി എന്നിവരുടെ സംയുക്ത പ്രസ്‌താവനയിലാണ്‌ ഇക്കാര്യമറിയിച്ചത്‌.
സംഘടനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോഡുകള്‍, ചുവരെഴുത്തുകള്‍ മുതലായവയില്‍ പുതിയ തിയ്യതികള്‍ മാറ്റി രേഖപ്പെടുത്തണമെന്ന്‌ സ്വാഗത സംഘം ഓഫീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
സില്‍വര്‍ ജുബിലി മീലാദ് സംയുക്ത സമ്മേളനം ഭീവണ്ടിയില്‍
മുംബൈ : ഇരുപത്തി അഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ദാറുല്‍ ഹുദ ഇസ്ലാമിക്‌ യുണിവേഴ്സിറ്റിയുടെ സില്‍വര്‍ ജുബിലി ആഘോഷത്തോടനുബന്ധിച്ചു രാജ്യമൊട്ടാകെ സംഘടിപ്പിക്കപ്പെട്ടു വരുന്ന വിവിധ പരിപാടികളുടെ ഭാഗമായി മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നബിദിനാഘോഷവും സില്‍വര്‍ ജുബിലീ പൊതു സമ്മേളനവും 2011 മാര്‍ച്ച്‌ ഏഴിന് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് നടക്കും.
ദാറുല്‍ ഹുദ സഹസ്ഥാപനമായ മുംബൈ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ടിന്റെ അകമ്പടിയോടെയുള്ള പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളും, മദ്ഹു ഗീതങ്ങളും വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങളും സംഭാഷണങ്ങളും വിവിധ കലപാടികളും സമ്മേളനത്തിന് ഇമ്പമേകും.
മൌലാന മഖ്‌ബൂല്‍ മിസ്ബാഹി, മൌലാന ശകീല്‍ സാഹെബ്, ഖുവ്വത്തുല്‍ ഇസ്ലാം മാനേജര്‍ കെ എം അസീം മൌലവി, സ്വാഗത സംഘം കണ്‍'വീനര്‍ ആസിഫ് ഹുദവി തുടങ്ങിയവര്‍ സംസാരിക്കും. ദാറുല്‍ ഹുദയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലും ദാറുല്‍ ഹുദയുടെ ഉര്‍ദു സഹസ്ഥാപനമായ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജിലുമായി ആയിരത്തോളം ഇവിടത്തുകാരായ (ഭിവണ്ടി)വിദ്യാര്‍ത്ഥികള്‍ ദാറുല്‍ ഹുദ പാഠ്യപദ്ധതി പ്രയോജനപ്പെടുത്തുന്നവരാണ്. അത് കൊണ്ട് തന്നെ ഈ പരിപാടി പ്രതേക പ്രാധാന്യമര്‍ഹിക്കുന്നു.
വര്‍ഷങ്ങളായി ഇവിടെ ഹോട്ടല്‍ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന മലപ്പുറം ചിറമംഗലം സ്വദേശി ഹാജി ശരീഫ് സാഹിബ്‌, മുസ്തഫ ഹാജി എന്നിവരും കുട്ടാളികളുമാണിവിടത്തെ പ്രധാന ദാറുല്‍ ഹുദാ സ്പോണ്‍സര്‍മാര്‍ .
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ചെന്നൈ കോണ്‍ഫറന്‍സ്‌ 11 ന്‌
ചെന്നൈ : 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളുടെ ഭാഗമായി ചെന്നൈ കോണ്‍ഫറന്‍സ്‌ 11 ന്‌ വെള്ളിയാഴ്‌ച നടക്കും. വൈകീട്ട്‌ 7 മണിക്ക്‌ ചെന്നൈയിലെ ഹോട്ടല്‍ സിങ്കപ്പൂര്‍ എഗ്‌മോറില്‍ നടക്കുന്ന കോണ്‍ഫറന്‍സ്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിക്കും. പി.ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌ മുഖ്യ പ്രഭാഷണം നടത്തും. യു.ശാഫി ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍ എന്നിവര്‍ പങ്കെടുക്കും.