Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മഹിത സംഘടനയാണ് സമസ്ത-തങ്ങള്‍
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ കരുതിയിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത 85-ാം വാര്‍ഷിക പരിപാടിയുടെ പ്രഖ്യാപന സമ്മേളനം മലപ്പുറം കിഴക്കേത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പണ്ഡിതരും സാദാത്തുക്കളും പടുത്തുയര്‍ത്തിയ മഹിത സംഘടനയാണ് സമസ്ത. സമസ്തയുടെയും അതിന്റെ നേതാക്കളുടെയും പേരുകള്‍ ദുരുപയോഗം ചെയ്ത് സമസ്തക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വിപണിക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നവരാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിഷവിത്ത് പാകി മതരംഗം മലീമസമാക്കുന്നവരെ സൂക്ഷിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.