Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തിരുകേശ വിവാദം വിരോധാഭാസം - ദാരിമി സംഗമം
നന്തി: 'സംശയാസ്‌പദമായതിനെ പരിത്യജിച്ച് ഉറപ്പുള്ളതിനെ മാത്രം ഉള്‍ക്കൊള്ളുക' എന്ന പ്രവാചക കല്‍പനയുണ്ടായിരിക്കെ, സംശയാസ്‌പദമായ മുടി പ്രവാചകന്‍േറതാണെന്ന് തറപ്പിച്ചു പറഞ്ഞ് വിവാദം ഉണ്ടാക്കുന്നത് വിരോധാഭാസമാണെന്ന് മൂസക്കുട്ടി ഹസ്രത്ത് പറഞ്ഞു. നന്തി ജാമിഅ ദാറുസ്സലാമില്‍ സംഘടിപ്പിച്ച ദാരിമി സംഗമത്തില്‍ 'പ്രവാചക ശ്രേഷ്ഠരുടെ തിരുശേഷിപ്പുകള്‍' എന്ന വിഷയമവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ജാമിഅ പ്രിന്‍സിപ്പല്‍ കൂടിയായ മൗലാന മൂസക്കുട്ടി.
പ്രഫ. ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുല്‍ ജലീല്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഐ.ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് എന്നിവര്‍ സംസാരിച്ചു. ജാമിഅ സെക്രട്ടറി എ.വി. അബ്ദുറഹ്മാന്‍ മുസ്‌ലിയലാര്‍ സ്വാഗതം പറഞ്ഞു.
ദാരിമി അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടകുളം (പ്രസി), മുഹമ്മദ് മീരാന്‍ ഹൈമതി -ആലപ്പുഴ (വര്‍ക്കിങ് പ്രസി), മുഹമ്മദ് ദാരിമി കാരക്കാട്, റഈസ് ദാരിമി -വാരംകടവ്, അഹ്മദ് കബീര്‍ ദാരിമി -തെന്നല (വൈ. പ്രസി), മുഹമ്മദ്കുട്ടി ദാരിമി -കോടങ്ങാട് (ജന. സെക്ര), ശുഐബ് ദാരിമി -വാരാമ്പറ്റ (വര്‍ക്കിങ് സെക്ര), ഷെക്കീര്‍ ഹൈതമി -കീച്ചേരി, ശംസുദ്ദീന്‍ ദാരിമി -വെണ്ണിയോട്, ജമാല്‍ ദാരിമി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.