Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത ആശയ വിശദീകരണ സമ്മേളനം
കാസറകോട്: എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്സമസ്ത ആശയ വിശദീകരണ സമ്മേളനം 28 ന് വൈകുന്നേരം നാലിനു കാസറകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും . കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്പ്രസിഡണ്ടുമായ ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാര്ഉല്ഘാടനം ചെയ്യും. മംഗലാപുരം കീഴൂര്സംയുക്ത ഖാസി ശൈഖുനാ ത്വാഖ അഹമ്മദ് മൌലവി അല്അസ്ഹരി, സമസ്ത കേരള ജംഇയ്യത്തുല്ഉലമ കാസറഗോഡ് ജില്ലാ ജനറല്സെക്രട്ടറി യു.എം അബ്ദുറഹ്മാന്മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്ഉലമ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ടും മുടികര ഖാസിയുമായ എന്.പി.എം. സൈനുല്ആബിദീന്തങ്ങള്കുന്നുംകൈ, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ്മൌലാന എം.എ.ഖാസിം മുസ്ലിയാര്, കെ.എസ്. അലി തങ്ങള്കുമ്പോള് തുടങ്ങിയവര്സംബന്ദിക്കും. 'പ്രവാചക തിരുകേശം യാഥാര്ത്ഥ്യമെന്ത്' എന്ന വിഷയത്തില്എല്.സി.ഡി. ക്ലിപ്പിംഗ് സഹിതം അബ്ദുല്ഹമീദ് ഫൈസി അംബലക്കടവ്, അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് സംസാരിക്കും . 'സമസ്തയും ആനുകാലികവും' എന്ന വിഷയം ഹസ്സന്സഖാഫി പൂക്കോട്ടൂര്അവതരിപ്പിക്കും