Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ്: 4383 പേര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം


കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ 4383 പേര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം. ഹജ്ജ് കമ്മിറ്റി ഈ വര്‍ഷം മുതല്‍ കൈ കൊണ്ട പുതിയ തീരുമാനപ്രകാരമാണ് 70 വയസ്സിനു മുകളില്‍ അപേക്ഷിച്ചവര്‍ക്കും സഹായിക്കും എന്ന കണക്കില്‍ 1723 പേരും മൂന്ന് തവണ അപേക്ഷിച്ചിട്ടും ലഭിക്കാത്ത 2660 പേരുമാണ് ഇതില്‍പ്പെടുന്നത്. 41516 അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ അപേക്ഷകളിലെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് കൈമാറി. മെയ് 17നാണ് നറുക്കെടുപ്പ്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ തല്‍സമയം വിവരം ലഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വാട്ട ഉള്‍പ്പെടെ 8939 പേര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം അവസരം ലഭിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8000 ത്തില്‍ അധികം അപേക്ഷകള്‍ ഇത്തവണയുണ്ട്. 7000 ത്തില്‍ അധികം പേര്‍ക്ക് അവസരം ലഭിക്കുമെങ്കിലും പകുതിയില്‍ അധികം പേര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കുന്നുണ്ട്. നറുക്കെടുപ്പില്‍ അവസരം ലഭിക്കുന്നത് മൊബൈലില്‍ എസ്.എം.എസ്. വഴി അറിയിക്കും. സെപ്തംബര്‍ 27ന് തുടങ്ങി ഒക്ടോബര്‍ 13ന് അവസാനിക്കുന്ന തരത്തിലാണ് ഹജ്ജ് വിമാനം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ കണ്ട് സംസ്ഥാന ഹജ്ജ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടികാഴ്ച ഇന്ന് ഹജ്ജ് ഹൗസില്‍ നടക്കുന്നുണ്ട്.