ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി രജതജൂബിലി
സെമിനാറുകള്‍ ശ്രദ്ധേയമായി
തിരൂരങ്ങാടി (ഹിദായനഗര്‍): ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറുകള്‍ ശ്രദ്ധേയമായി. ഉര്‍ദുമീഡിയ സെമിനാര്‍, കര്‍മശാസ്ത്ര സെമിനാര്‍, ഇസ്‌ലാമിക സാമ്പത്തികശാസ്ത്ര സെമിനാര്‍, മുസ്‌ലിം ലോകം ദൂരക്കാഴ്ച' സെമിനാറുകളാണ് ശ്രദ്ധിക്കപ്പെട്ടത്.
ഉര്‍ദു മീഡിയാ ഡയസ് സഹാറ ഡെയ്‌ലി ചീഫ് എഡിറ്റര്‍ നിഅ്മത്തുല്ലാ ഹമീദി ഉദ്ഘാടനം ചെയ്തു. ഉര്‍ദു മാധ്യമങ്ങള്‍ ദേശീയ മുന്നേറ്റത്തിലും സമുദായിക ഉദ്ഗ്രഥനത്തിലും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗമനത്തിന് വേഗം കൂട്ടാനും പാര്‍ശ്വവത്കരണത്തില്‍നിന്ന് മോചിപ്പിക്കാനും ദേശീയ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സെമിനാറില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവി പ്രബന്ധമവതരിപ്പിച്ചു. ഇ.ടി.വി. ഉര്‍ദു ചെയര്‍മാന്‍ മുഫ്തി മുഹമ്മദ് സല്‍മാന്‍ മുഖ്യാതിഥിയായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആകാശവാണി വാര്‍ത്താവതാരകന്‍ അബ്ദുല്ല ഹുദവി, ന്യൂദല്‍ഹി ബത്ഹ ചീഫ് എഡിറ്റര്‍ ഡോ. ഹാഫിസ് അഹമ്മദ് ഹസന്‍ റസ്‌വി, അബ്ദുല്‍ മജീദ് ഹുദവി (അല്‍ജസീറ ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ കാലോചിത പുനര്‍വായന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കര്‍മശാസ്ത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക മേഖലയിലെ ചൂഷണ സംരംഭങ്ങള്‍ തിരിച്ചറിയണമെന്നും ഇടപാടുകളില്‍ മതകീയ കാഴ്ചപ്പാട് മനസ്സിലാക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, ദക്ഷിണ കന്നട ഖാദി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഹകീം ഫൈസി അദൃശ്ശേരി, എ.പി. മുസ്തഫ ഹുദവി, കെ.പി. ജഅ്ഫര്‍ ഹുദവി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. അദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കെ.സി. മുഹമ്മദ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
ലോകം നേരിടുന്ന സാമ്പത്തിക തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ ഇസ്‌ലാമിക സാമ്പത്തിക സമീപനങ്ങള്‍ക്കും പലിശരഹിത വ്യവസ്ഥക്കും കഴിയുമെന്ന് ഇസ്‌ലാമിക സാമ്പത്തിക സെമിനാര്‍ അഭിപ്രായപ്പെട്ടു. നോര്‍വെയിലെ സ്‌കാന്‍ഡി നേവിയന്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ.സാമിര്‍ മുദ്ഹിര്‍ കണ്ടാക്ജി ഉദ്ഘാടനം ചെയ്തു.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സഈദ്ഹുദവി നാദാപുരം, അന്‍വര്‍ ഹുദവി എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. കെ.ടി. ജാബിര്‍ ഹുദവി, എം.കെ. ജാബിര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.
മുസ്‌ലിംലോകം ദൂരക്കാഴ്ച സെമിനാര്‍ സച്ചാര്‍ കമ്മിറ്റിയംഗം ഡോ. അബു സ്വാലിഹ് ശരീഫ് ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. അശ്‌റഫ്, ടി.എ. അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ടി.പി. അഷ്‌റഫലി എന്നിവര്‍ സംസാരിച്ചു.




