സമസ്ത ഉലമാ സമ്മേളനം ഇന്ന് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മധ്യമേഖല ഉലമാ സമ്മേളനം ഇന്ന് രാവിലെ അരയിടത്തുപാലം ശംസുല്‍ ഉലമാ നഗറില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മധ്യമേഖലയിലെ 6 ജില്ലകളില്‍ നിന്നു പതിനായിരം മത പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം മൂന്ന് സെഷനുകളിലാണ് നടക്കുന്നത്. മദ്ഹബിന്റെ അനിവാര്യതയും പുതിയ പ്രശ്നങ്ങളില്‍ മദ്ഹബിന്റെ കാഴ്ചപ്പാടുമാണ് ഒന്നാം സെഷനില്‍ ചര്‍ച്ച ചെയ്യുന്നത്. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, എം.ടി. അബ്ദുല്ല മുസ്ല്യാര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ആദര്‍ശ സെഷനില്‍ "സുന്നത്ത് ജമാഅ:' എന്ന വിഷയം സയ്യിദ് മുഹമ്മദ് ജിഫ്റി തങ്ങള്‍ അവതരിപ്പിക്കും. ആനുകാലിക വിഷയത്തിലുള്ള പത്തോളം പ്രമേയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.ഡിസംബറില്‍ നടക്കുന്ന സമസ്ത 85ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആറ് മാസത്തെ കര്‍മ്മ പദ്ധതി സമ്മേളനത്തില്‍ അവതരിപ്പിക്കും. വൈകു. 7 മണിക്ക് നടക്കുന്ന സംഘടനാ സെഷനില്‍ "പ്രവാചക തിരുശേഷിപ്പുകള്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി മുത്തേടം വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും




