എസ്.കെ.എസ്.എസ്.എഫ് ആത്മീയ സംഗമം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ആത്മീയ സംഗമം ചേളാരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉല്‍ഘാടനം ചെയ്തു. ആത്മീയ ചിഹ്നങ്ങളിലും ശേഷിപ്പുകളിലും ജനങ്ങളെ ചൂഷണം ചെയ്ത് വഞ്ചിക്കുന്നത് ശരിയെല്ലന്ന് അദ്ദേഹം അഭിപ്പ്രായപ്പെട്ടു. ഇതിനെതിരെ ആത്മീയ നേര്‍വഴി പ്രചരിപ്പിക്കണം. റഫീഖ് അഹമ്മദ് അദ്യക്ഷ്ത വഹിച്ചു.മുഹമ്മദ് ബാഖവി ആത്മീയ സന്ദേശം നല്‍കി.സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ,എ.എസ്.കെ തങ്ങള്‍, നിയാസ് ത്ങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





