അലീഗഢ്: ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ ആറ് മുതല്‍
പെരിന്തല്‍മണ്ണ: അലീഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിലെ പ്രഥമ എം.ബി.എ, ബി.എ എല്‍.എല്‍.ബി കോഴ്‌സുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ ആറ് മുതല്‍ 20 വരെ നടക്കും. കഴിഞ്ഞയാഴ്ച അലീഗഢില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എം.ബി.എക്ക് ഏഴും ബി.എ എല്‍.എല്‍.ബിക്ക് ആറും പേപ്പറുകളാണ് ഒന്നാം സെമസ്റ്ററിലുള്ളത്. പരീക്ഷകള്‍ക്ക് മലപ്പുറം കേന്ദ്രത്തിലെ ഫാക്കല്‍റ്റികള്‍ മേല്‍നോട്ടം വഹിക്കും. വൈവക്ക് അലീഗഢില്‍ നിന്നുള്ള പ്രഫസര്‍മാരാണ് എത്തുക.




