Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സൗജന്യ പരിശീലനവുമായി കെ.ടി. മാനു മുസ്‌ലിയാര്‍ സെന്റര്‍
കാളികാവ്: കുതിച്ചുയരുന്ന വൈജ്ഞാനിക ശാഖക്കൊപ്പം മുസ്‌ലിം പെണ്‍കുട്ടികേളയും പിടിച്ചുയര്‍ത്താന്‍ നൂതന പദ്ധതികളുമായി കാളികാവ് കെ.ടി. മാനുമുസ്‌ലിയാര്‍ ഇസ്‌ലാമിക് സെന്റര്‍ രംഗത്ത്. മലയോരമേഖലയിലെ പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം നല്‍കി സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറാക്കുന്ന വിഷന്‍ 2011 പദ്ധതിയാണ് ഇസ്‌ലാമിക് സെന്റര്‍ നടപ്പാക്കുന്നത്.
സെന്ററിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായി നടക്കുന്ന വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ട് മാതൃകയിലാണ് വിസ്ഡം 11 പദ്ധതിയും ഒരുക്കുന്നത്. വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീസമൂഹത്തെക്കൂടി മുഖ്യധാരയിലെത്തിക്കുകയാണ് വിഷന്‍ 2011ന്റെ ലക്ഷ്യമെന്ന് വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതലയുള്ള ഫരീദ്‌റഹ്മാനി കാളികാവ് പറഞ്ഞു.
വ്യക്തിത്വവികാസം, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യ പരിപാലന ക്ലാസുകള്‍, സ്വഭാവ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ കൂടി പരിശീലനം നല്‍കും.
മേയ് 21ന് ചെങ്കോട് ലിവാഹുല്‍ ഹുദാ മദ്‌റസയില്‍ പദ്ധതിക്ക് തുടക്കമാവുമെന്നും സംഘാടകര്‍ അറിയിച്ചു.