Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
"പ്രവാചകനെ അനുഗമിക്കുക , അഭിമാനിയാവുക"
റിയാദ് ഇസ്ലാമിക് സെന്റ്ര്‍ വിദ്യാര്‍ഥി ഫെസ്റ്റ് നടത്തി
 റിയാദ് : "പ്രവാചകനെ അനുഗമിക്കുക , അഭിമാനിയാവുക" എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് റിയാദ് ഇസ്ലാമിക് സെന്റ്ര്‍ നടത്തുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥി ഫെസ്റ്റ് നടത്തി.കുട്ടികളിലെ നൈസര്‍ഗിക കഴിവുകല്‍ കണ്ടെത്താനും, മതമൂല്യങ്ങള്‍ പാലിച്ച് കൊണ്ടുള്ള കലാ സാഹിത്യ  പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കന്‍ അര്‍.ഐ.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്ലാഗനീയമാണെന്ന് ഫെസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു റിയാദ് മോഡേണ്‍ സ്കൂള്‍ പ്രന്‍സിപ്പല്‍ മുഹമ്മദ്  ഹനീഫ പറഞ്ഞു.നാലുവേദികളിലായി സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരം നടന്നത്. മത്സരാര്‍ഥികള്‍ക്കുള്ള സമ്മാനം ജൂണ്‍ രണ്ടിന്ന് നടക്കുന്ന കാമ്പയിന്റെ സമാപ്പന സമ്മേളനത്തില്‍ വെച്ച് നല്‍ക്കും.എം.ടി.പി. മുനീര്‍ അസ് അദി സ്വാഗതവും,സഈദ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.