ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എംപ്ലോയ്മെന്‍റ് ബ്യുറോ തുടങ്ങി
കണ്ണൂര്‍ : പള്ളി, മദ്രസ്സ, ദര്സ്, യതീംഖാന എന്നിവിടങ്ങളിലെ ഒഴിവുകള്‍ ഉദ്യോഗാര്‍തികളെ അറിയിക്കുന്നതിനു ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ എംപ്ലോയ്മെന്‍റ് ബ്യുറോ കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ തുടങ്ങി. ജില്ലാ പ്രസിടന്റ്റ് മാണിയൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി.പി.കുഞ്ഞാലി ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് ഇടവച്ചാല്‍, സി.കെ.മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ സലാം ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ സമദ് മുട്ടം സ്വാഗതവും ശുക്കൂര്‍ ഫൈസി നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് Ph:9544098636, 9895375286




