ഇടിയങ്ങര അപ്പവാണിഭ നേര്‍ച്ച കൊടിയേറി
കോഴിക്കോട്: ഇടിയങ്ങര പള്ളിയിലെ അപ്പവാണിഭ നേര്‍ച്ച കൊടിയേറി. കോടിയേറ്റം സമസ്ത കേരള ജം ഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നിര്‍ വഹിച്ചു.തുടര്‍ന്ന് നടന്ന പണ്ഡിത സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.വിവാദങ്ങളും അനിസ്ലാമിക പ്രവണതകളും തടയുന്നതില്‍ പണ്ഡിതന്മാര്‍ മത്രക കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൗലാന മൂസക്കുട്ടി ഹസ്രത്ത് അദ്യക്ഷം വഹിച്ചു.ഇന്ന് കൂട്ടപ്രാര്‍ത്ഥനയും,സിയാറത്തും, നാളെ ഉച്ചക്ക് ഖത്തം ദുആയും നടക്കും.





