Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: കേരള മുസ്‌ലിം ഡാറ്റാ ബാങ്ക് വെബ്‌പോര്‍ട്ടല്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊടപ്പനക്കല്‍ തറവാട്ടു മുറ്റത്ത് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. പോര്‍ട്ടല്‍ ചെയര്‍മാന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് യൂസഫ് ഐദ്രൂസ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിം, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, മഞ്ഞളാം കുഴി അലി എം.എല്‍.എ, പി.പി. മുഹമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കെ.പി. മുഹമ്മദ് മുസ്തഫ, കൊന്നോല യുസഫ്, ഹാരീസ് ആമിയന്‍, വി.കെ.എം ഷാഫി തുടങ്ങിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സി.കെ. സുബൈര്‍ സ്വഗതവും റഷീദ് ഫൈസി നാട്ടുകല്‍ നന്ദിയും പറഞ്ഞു.

ജൂലൈ എട്ട്, ഒമ്പത്‌ തിയ്യതികളില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ കേരള മുല്സിം ഡാററബാങ്ക് വെബ് പോര്‍ട്ടലാണ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ ജൂണ്‍ മുപ്പത്‌ വരെ keralamuslimdata.com എന്ന വെബ്സൈറ്റില്‍ ചെയ്യാവുന്നതാണ്.