എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സമ്മേളനം ചാവക്കാട്ട്
തൃശൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എണ്‍പത്തി അഞ്ചാം വാര്‍ഷികത്തിന്‍റെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി 17 ന് ചാവക്കാട് വെച്ച് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കും. പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ എന്ന് പറഞ്ഞ് വ്യാജ കേശങ്ങള്‍ ഉപയോഗിച്ച് ആത്മീയ ചൂഷണം നടത്തുന്ന കാന്തപുരം വിഭാഗത്തിന്‍റെ തട്ടിപ്പുകളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയെന്നതും സമ്മേളനത്തിന്‍റെ പ്രധാന ലക്‌ഷ്യമാണെന്നും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി പത്ര സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ഇന്ന് മുതല്‍ 14 വരെ ജില്ലയിലുടനീളം സന്ദേശ വാഹന ജാഥ നടത്തും. ഓരോ ദിവസവും നടക്കുന്ന സമാപന പൊതുയോഗങ്ങളില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി, ഷറഫുദ്ദീന്‍ മൌലവി വെന്‍മേനാട് തുടങ്ങിയവര്‍ പ്രസംഗിക്കും. 17 ന് വൈകിട്ട് അഞ്ച് മണിക്ക് ചാവക്കാട്ട് വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.കെ.എ.കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, ഇസ്മായില്‍ സഖാഫി തോട്ടുമുഖം, ഹംസബിന്‍ ജമാല്‍ റംലി എന്നിവര്‍ പ്രസംഗിക്കും.




