Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സംഘടനാ ട്രെയിനിങ്‌സ്‌കൂള്‍ പരിപാടിക്ക് തുടക്കമായി
മലപ്പുറം: പുതിയ കാലത്തോട് സംവദിക്കാനും വെല്ലുവിളികള്‍ നേരിടാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കാനും സംഘടനാ സംവിധാനം കൂടുതല്‍ ചിട്ടപ്പെടുത്താനും വേണ്ടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലും നടത്തിവരുന്ന എല്‍.എ.പി. (ലീഡര്‍ഷിപ്പ് ആന്‍ഡ് പാര്‍ലമെന്ററി പ്രൊസീജിയര്‍) സംഘടനാ ട്രെയിനിങ് സ്‌കൂളിന് ജില്ലയില്‍ തുടക്കമായി. ശാഖ, ക്ലസ്റ്റര്‍, മേഖല, ഭാരവാഹികളാണ് അതത് മേഖലകളില്‍ പങ്കെടുക്കുന്നത്. പരപ്പനങ്ങാടിയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എടവണ്ണപ്പാറയില്‍ സയ്യിദ് ബി.എസ്.കെ. തങ്ങള്‍, മേലാറ്റൂരില്‍ സയ്യിദ് ഒ.എം.എസ്. മുഹമ്മദലി ശിഹാബ് തങ്ങള്‍, അരീക്കോട് കെ.എ. റഹ്മാന്‍ ഫൈസി, തിരൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പി.കെ. ശാഹുല്‍ ഹമീദ് മേല്‍മുറി, റഹിം ചുഴലി, റഫീഖ് അഹമ്മദ് തിരൂര്‍, സിദ്ദീഖ് ചെമ്മാട്, സി.എം.കുട്ടി സഖാഫി, അലി അക്ബര്‍ ഊര്‍ക്കടവ്, സംജിദ് മൗലവി തിരൂര്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, നൗഷാദ് ചെട്ടിപ്പടി, താജുദ്ധീന്‍ മൗലവി വെട്ടത്തൂര്‍, ശംസുദ്ദീന്‍ ഫൈസി കാപ്പ് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കി. ജൂലായ് പത്തിനകം ജില്ലയില്‍ മുഴുവന്‍ മേഖലകളിലും ട്രെയിനിങ്‌സ്‌കൂളിനുള്ള ഒരുക്കങ്ങളായി.