ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തു
ദുബൈ: ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശൗക്കത്ത് അലി ഹുദവിയെ നോമിനേറ്റ് ചെയ്യാന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. റമസാനില്‍ പൊതുജനോപകാരപ്രദമായ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനും വിവിധ പള്ളികളില്‍ നടന്നുവരുന്ന പഠനവേദികള്‍ കൂടുതല്‍ ജനകീയമാക്കാനും യോഗം തീരുമാനിച്ചു. സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ശൗക്കത്ത് അലി ഹുദവി, അബ്ദുല്‍ നാസിര്‍ മൗലവി, സി.കെ അബ്ദുല്‍ ഖാദിര്‍ ഹാജി, ഇസ്മായില്‍ ഹാജി, ഹാശിം ഹാജി, ജലീല്‍ ഹാജി ഒറ്റപ്പാലം, ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




